തൃ​ശൂ​ർ: ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ട​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വിനു പ​രി​ക്ക്. തൃ​ശൂ​ർ അ​ന്ന​മ​ന​ട മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.

എ​ര​യാ​കു​ടി തു​റ​ന്ന​ല്ലൂ​ർ മ​ന​യി​ൽ വി​വേ​കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ത്തി​ക്കാ​വ് കാ​ർ​ത്തി​കേ​യ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. എ​ഴു​ന്ന​ള്ളി​പ്പി​നാ​യി തി​ട​മ്പ് ആ​ന​പ്പു​റ​ത്ത് ഏ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം.

തി​ട​മ്പു​മാ​യി ആ​ന​യു​ടെ അ​രി​കി​ൽ നി​ന്ന വി​വേ​കി​നെ തു​മ്പി​ക്കൈ​യി​ൽ ചു​റ്റിയെടു​ത്ത് ആ​ന വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​വേ​കി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.