സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ പുതിയ ട്വിസ്റ്റ്. പുതിയ സർക്കാരിൻ്റെ ഭാഗമാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഏകനാഥ് ഷിൻഡെ പുതിയ സർക്കാരിൽ ഉപ മുഖ്യമന്ത്രിയാകുമെന്ന് വൃത്തങ്ങൾ പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രാമാകും ഡിസംബർ 5 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്ന് നേതാക്കളിൽ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അജിത് പവാറും ഉൾപ്പെടുന്നുവെന്നാണ് വിവരം.



