തൃശൂർ: പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. ശംഖുവരയന്റെ കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജന്റെ റിപ്പോർട്ട്.
ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അതേസമയം ആൽജോയുടെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് നടക്കും. ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടികളുടെ തലയണയുടെ അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.



