തീരുവയിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കൂടുതൽ രാജ്യങ്ങൾക്കുമേൽ ബലപ്രയോഗം നടത്തുകയാണ് അമേരിക്ൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ബ്രിക്സിൽ ഉയർന്ന അമേരിക്കൻ വിമർശനത്തിന് പിന്നാലെ 10 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപിൻ്റെ ഭീഷണിയെ വിമർശിച്ച് ബ്രസീൽ പ്രസിഡൻ്റ് രംഗത്തെത്തിയിരുന്നു. പിന്നലെ ബ്രസീലിനും താരിഫ് ചുമത്തുകയാണ് ട്രംപ്.
ബ്രസീലിന് 50% തീരുവ ഉൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് മേൽ പുതിയ തീരുവകൾ ഏർപ്പെടുത്തിക്കൊണ്ടാണ് ട്രംപ് ബുധനാഴ്ച തന്റെ വ്യാപാര ആക്രമണം ശക്തമാക്കിയത്.
ഏറ്റവും ഉയർന്ന നിരക്ക് നേരിടേണ്ടിവരുന്ന ബ്രസീലിന് പുറമേ, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പുതിയ താരിഫ് നോട്ടീസുകൾ അയച്ചു. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും വിദേശ നേതാക്കൾക്ക് കത്തുകൾ വഴി അയയ്ക്കുകയും ചെയ്ത നിർദ്ദേശങ്ങൾ, അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ 30%; ബ്രൂണൈ, മോൾഡോവ എന്നിവിടങ്ങളിൽ 25%; ഫിലിപ്പീൻസിൽ 20% എന്നിങ്ങനെയാണ് താരിഫ് രൂപരേഖ നൽകിയിരിക്കുന്നത്.