സ്പെയിനിൽ ഗർഭച്ഛിദ്രം നടത്താൻ വിസമ്മതിക്കുന്ന ഡോക്ടർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി കരിമ്പട്ടിക തയ്യാറാക്കാനുള്ള സോഷ്യലിസ്റ്റ് സർക്കാരിന്റെ നീക്കം വലിയ വിവാദത്തിലേക്ക്. അതേസമയം, ഗർഭച്ഛിദ്രം നടത്താൻ വിസമ്മതിക്കുന്ന ഡോക്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കാൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രാദേശിക ഭരണകൂടങ്ങൾക്ക് മൂന്നുമാസത്തെ സമയം നൽകി.

എന്നാൽ, ഈ ലിസ്റ്റ് ഡോക്ടർമാരെ തൊഴിൽപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആരോപിച്ചു. രാജ്യത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗർഭച്ഛിദ്ര സൗകര്യം ഉറപ്പാക്കണമെന്ന നിയമം നിലനിൽക്കെ, ഡോക്ടർമാരുടെ എതിർപ്പ് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനു തടസ്സമാകരുത് എന്നാണ് സർക്കാർ നിലപാട്.

2023 ൽ സ്പെയിനിലെ ഗർഭച്ഛിദ്ര നിരക്ക് 4.8% ആയി വർധിച്ച് 13,097 ൽ എത്തി. അതേസമയം ഗർഭച്ഛിദ്രം ജീവനു നേരെയുള്ള ആക്രമണമാണ് എന്ന നിലപാടില്‍ കത്തോലിക്കാ സഭ ഉറച്ചു നില്‍ക്കുന്നു. ഈ നിലപാടുള്ള  ഡോക്ടർമാക്കെതിരെയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി. എന്നാല്‍, ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.