നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന വിമർശനം ശക്തമാകുന്നതിനിടെ
ആരോഗ്യവകുപ്പിലും സർവത്ര ആശയക്കുഴപ്പം. പാലക്കാട്‌ 2 പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി പാലക്കാട്‌ DMO.

പാലക്കാട്‌ ജില്ലയിൽ 2 പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനത്തെത്തുടർന്ന് വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്. കോളറ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഡിഎംഒ അറിയിച്ചിരുന്നു. രണ്ടുപേർ വയറിളക്കവും ഛർദിലുമായി പാലക്കാട്ടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു. കോളറയാണെന്ന സംശയത്തിൽ ഇവർക്ക് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പാലക്കാട്‌ ഡിഎംഒ ടി. വി റോഷ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം തിരിച്ചടിയായി.

വകുപ്പ്മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വിരുദ്ധാഭിപ്രായങ്ങളിലുണ്ട് കൂട്ടുത്തരവാദിത്തത്തിൻ്റെ പോരായ്മകൾ. ആരോഗ്യ വകുപ്പിലെ ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം. നിപ ബാധിതർക്ക് നൽകിക്കൊണ്ടിരുന്ന റെംഡിസിവർ കിട്ടാനില്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഇതിനൊപ്പം നൽകേണ്ട മോണോക്ലോണൽ ആൻ്റി ബോഡിയും ഇന്നലെയാണ് എത്തിയത്. റെംഡിസീവറിന് പകരം റിബവൈറിനാണ് രോഗികൾക്ക് നൽകുന്നത്.