കർഷകരുടെ ഡൽഹി ചലോ മാർച്ചിന് നേരെ ഹരിയാന പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു . ഒരു കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാർലമെൻ്റിലേക്കുള്ള മാർച്ച് തടയാൻ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകൾ കർഷകർ തകർത്തു.
കഴിഞ്ഞ ഒമ്പത് മാസത്തിലേറെയായി ഹരിയാനയിലെ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്നു കർഷകർ. ഈ വർഷം ആദ്യം കർഷകരുമായി നാല് റൗണ്ട് ചർച്ചകളിൽ ഏർപ്പെട്ടിരുന്ന സർക്കാർ, അവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.



