വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ അധ്യാപകന്‍ കെ.കെ കുഞ്ഞഹമ്മദി (59)നെയാണ് ധര്‍മ്മടം പൊലീസ് അറസ്റ്റ് ചെയ്തത്.

കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുറ്റിയാടി സ്വദേശിയായ കുഞ്ഞഹമ്മദ്. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ത്ഥിനിയെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അധ്യാപകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.