ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകൻ ഹോട്ടൽ കെട്ടിടത്തിൽ നിന്നുംചാടി ജീവനൊടുക്കി. രാജേഷ് സിംഗ്(26) ആണ് മരിച്ചത്.
ഡൽഹിയിലെ കൊണാട്ട് പ്ലേസ് പ്രദേശത്തുള്ള ദി റോയൽ പ്ലാസ ഹോട്ടലിന്റെ 15-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. മഹാവീർ എൻക്ലേവ് സ്വദേശിയാണ് രാജേഷ് സിംഗ്.
ഹോട്ടലിലെ മുറിയിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)



