യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടുവെന്ന് ഇറാൻ. വാർത്ത ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനികമേധാവി അബ്ദുൽ റഹീം മൗസവി, പ്രതിരോധമന്ത്രി അസീസ് നാസിർസാദെ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച നടന്ന യു.എസ്-ഇസ്രായേൽ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇതിന് പുറമേ ആക്രമണങ്ങളിൽ മറ്റ് ചില പ്രമുഖരും കൊല്ല​പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പേരുകൾ വൈകാതെ പുറത്തുവിടുമെന്നും ഇറാൻ അറിയിച്ചു.