ഹമാസ് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങൾ ഐഡന്റിറ്റിയും മരണകാരണവും സ്ഥിരീകരിക്കുന്നതിനായി ഇന്നലെ രാത്രിയോടെ ഫോറൻസിക് കേന്ദ്രത്തിൽ എത്തിച്ചു. ഷിരി ബിബാസിന് പകരം ആദ്യം ഹമാസ് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം അയക്കുകയും പിന്നീട് ഷിരിയുടെ മൃതദേഹം റെഡ് ക്രോസ് വഴി എത്തിക്കുകയും ചെയ്തു.

“മരിച്ച ബന്ദികളുടെ നാല് ശവപ്പെട്ടികൾ നിലവിൽ ഐഡിഎഫും ഐഎസ്എയും സേനകളുടെ അകമ്പടിയോടെ ഇസ്രായേലിലേക്ക് കൊണ്ടുപോകുകയാണ്. അവിടെ തിരിച്ചറിയൽ നടപടിക്രമങ്ങൾക്കായി നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് മാറ്റും,” പൊതുജനങ്ങൾ സംവേദനക്ഷമതയോടെ പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ പ്രദേശത്തേക്ക് കടക്കുന്നതിന് മുമ്പ്, ഗാസ മുനമ്പിൽ കൊല്ലപ്പെട്ട നാല് പേരുടെ സ്മരണയ്ക്കായി ഒരു സൈനിക പ്രോട്ടോക്കോൾ നടത്തും. പ്രോട്ടോക്കോൾ സമയത്ത്, ഐഡിഎഫ് സൈനികർ ബന്ദികളുടെ ശവപ്പെട്ടികൾ ഇസ്രായേലി പതാകകൾ കൊണ്ട് പൊതിഞ്ഞ്, അവരെ അഭിവാദ്യം ചെയ്യുകയും, സങ്കീർത്തന പുസ്തകത്തിലെ ഒരു അധ്യായം ചൊല്ലുകയും ചെയ്യും. ഇതോടെ ​ഹമാസ് തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരിച്ചെത്തിക്കുമെന്ന് പറഞ്ഞിരുന്ന, കൊല്ലപ്പെട്ട ബന്ദികളുടെ നാല് ശവപ്പെട്ടികളും ഇസ്രായേൽ സൈന്യത്തിന് കൈമാറിക്കഴിഞ്ഞു.