എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം ഡാൻ ബോംഗിനോ രാജിവയ്ക്കുന്നു. ജനുവരിയിൽ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിയും. വെറും 10 മാസം മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലിരുന്നത്. 

ഡിസംബർ 17 ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കിട്ട ഒരു കുറിപ്പിലാണ് 51 കാരനായ ബോംഗിനോ രാജി പ്രഖ്യാപിച്ചത്. ലക്ഷ്യബോധത്തോടെ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അറ്റോർണി ജനറൽ പാം ബോണ്ടി, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ എന്നിവരോട് അദ്ദേഹം നന്ദിയും  പറഞ്ഞു, 

ഫെബ്രുവരിയില്‍ നിയമിതനായപ്പോഴേ ബോങീനോയുടെ നിയമനം വിവാദമായിരുന്നു. മുന്‍ ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമായിരുന്നെങ്കിലും, എഫ്ബിഐയില്‍ മുന്‍പരിചയമില്ലാത്ത ഒരാളെ ബ്യൂറോയുടെ രണ്ടാമത്തെ ഉയര്‍ന്ന പദവിയില്‍ നിയോഗിച്ചതിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു.സാധാരണയായി ഈ പദവി വഹിക്കുന്നത് എഫ്ബിഐയിലെ മുതിര്‍ന്ന കരിയര്‍ ഉദ്യോഗസ്ഥരാണ്. അതേസമയം, ബോങീനോയുടെ തീരുമാനം സ്വമേധയാണെന്നും മാധ്യമ രംഗത്തേക്ക് മടങ്ങാനുള്ള താല്‍പര്യമാണ് കാരണം എന്നുമാണ് ട്രംപ് പിന്നീട് സൂചന നല്‍കിയത്.