പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ഡോ. ദാദി രത്തൻ മോഹിനി (101) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച നടത്തും.

ബ്രഹ്മകുമാരീസിന്റെ രണ്ടാമത്തെ മേധാവിയാണ് രത്തൻമോഹിനി. 1954ല്‍ ജപ്പാനിലെ ലോക സമാധാന സമ്മേളനത്തില്‍ ബ്രഹ്മകുമാരീസിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് രത്തൻ മോഹിനിയാണ്.

വിജ്ഞാനത്തിന്റെയും അനുകമ്ബയുടെയും പ്രകാശ ഗോപുരമായിരുന്ന ദാദി രത്തൻ മോഹിനിയുടെ ജീവിതം എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.