ഫിൻജാൽ ചുഴലിക്കാറ്റ് കൈകാര്യം ചെയ്തതിൽ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (DMK) സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴഗ വെട്രി കഴകം (TVK) അദ്ധ്യക്ഷനും നടനുമായ വിജയ് ചൊവ്വാഴ്ച രംഗത്തെത്തി.

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സഹായം വിതരണം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന നേതാക്കൾ മാധ്യമ ശ്രദ്ധ മാറിക്കഴിഞ്ഞാൽ ജനങ്ങളെ ഉപേക്ഷിക്കുമെന്നും വിജയ് വിമർശിച്ചു. ദുരന്തനിവാരണത്തെ ഒരു ആചാരാനുഷ്ഠാനമായി സർക്കാർ മാറ്റിയതായി സോഷ്യൽ മീഡിയ പോസ്റ്റിൽ വിജയ് കുറിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പ്രാഥമിക മുൻകരുതൽ നടപടികൾ പോലും നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.