ക്രിപ്‌റ്റോ കറൻസി വിപണിയിലുണ്ടായ തകർച്ചയ്ക്ക് പിന്നാലെ ക്രിപ്‌റ്റോ വ്യാപാരിയായ കോൺസ്റ്റാന്‍റിൻ ഗാലിഷിനെ മരിച്ച നിലയിൽ കണ്ടെത്തി. യുക്രൈനിലെ ഒരു തെരുവിൽ തന്‍റെ ലംബോർഗിനിയിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്രിപ്‌റ്റോ കറൻസി വിപണിയിലുണ്ടായ തകർച്ചയിൽ നിക്ഷേപകരുടെ 19 ബില്യൺ ഡോളറിന്‍റെ സമ്പത്താണ് നഷ്ടമായത്. ഇതിന് പിന്നാലെയാണ് കഴി‌ഞ്ഞ ശനിയാഴ്ച കോസ്റ്റ്യ കുഡോ എന്നറിയപ്പെടുന്ന കോൺസ്റ്റാന്‍റിൻ ഗാലിഷിനെ തലയിൽ വെടിയേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ട്രംപ് താരിഫ് ഉയർത്തിയതിന് പിന്നാലെയാണ് ക്രിപ്റ്റോ കറന്‍സി തക‍ർച്ചയെ നേരിട്ടത്.