ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.

ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി.

തെരച്ചിൽ നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രാവിലെ 10.30ഓടെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ ഒമ്പത് നക്‌സലൈറ്റുകളാണ് കൊല്ലപ്പെട്ടത്.