ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ് – പുതുവത്സരാഘോഷം ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് .
സെന്റ് തോമസ് സീറോമലബാർ ചർച്ച് ജൂബിലി ഹാൾ, ഗാർലൻഡ്(4922 Rosehill Rd, Garland, TX 75043) ശനിയാഴ്ച വൈകുന്നേരം ആറിന് പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, പുതുവത്സര ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, വിനോദ് ജോർജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.



