ഗുജറാത്തിൽ 12 പേരെ കൊലപ്പെടുത്തിയ മന്ത്രവാദി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. നവൽസിങ് ചാവ്ദയെന്ന കൊലയാളിയാണ് മരിച്ചത്. വ്യവസായിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഈ മാസമാണ് ചവ്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാസവസ്തു കലർത്തിയ പാനീയം നൽകി 12 പേരെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഡിസംബർ 3 ന് പുലർച്ചെ 1 മണിയോടെയാണ് വ്യവസായിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്. കൊല ചെയ്യാൻ പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാൾ നരബലി നടത്തിയോ എന്നതിനെക്കുറിച്ച് അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു.



