കണ്ണൂർ: സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. പയ്യന്നൂരിൽ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കും. തലശ്ശേരിയിൽ എ എൻ ഷംസീറിന് പകരം കാരായി രാജന്റെ പേര് പരിഗണനയിൽ. എം വി ജയരാജന്‍റെ പേരും ഈ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയുടെ പേരാണ് പരിഗണനയിൽ. പി കെ ശ്യാമള സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജിനെയാണ് പരിഗണിക്കുന്നത്. ശൈലജയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മേൽ കമ്മിറ്റി തീരുമാനമെടുക്കും. ശൈലജയെ മത്സരിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കിൽ തളിപ്പറമ്പിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർക്കാണ് പ്രഥമ പരിഗണന. എം വി നികേഷ് കുമാറിന്‍റെയും പി ജയരാജന്‍റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല.
മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജ്? നികേഷ് ഒരിടത്തുമില്ല, കാരായി രാജനും പി കെ ശ്യാമളയും പരിഗണനാ പട്ടികയിൽ



