പ്രധാനമന്ത്രി നരേന്ദ്ര മോദി കപൂർ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ്. രാജ് കപൂർ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നതിനായി ബോളിവുഡിലെ പ്രശസ്തരായ കപൂർ കുടുംബം ചൊവ്വാഴ്ച അദ്ദേഹത്തെ കണ്ടതിന് പിന്നാലെയാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഡിസംബർ 13-ന് ആരംഭിക്കുന്ന ഫെസ്റ്റിവലോടെ രാജ് കപൂറിൻ്റെ നൂറാം ജന്മവാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് കുടുംബം.
“ഞങ്ങൾ മണിപ്പൂർ എന്നാണ് പറഞ്ഞത്, അദ്ദേഹം കരുതിയത് കരീന കപൂറിനെയാണ്.” യോഗത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ, കരിഷ്മ കപൂർ, റിദ്ദിമ കപൂർ സാഹ്നി, ആദർ ജെയിൻ, അർമാൻ ജെയിൻ, നീതു കപൂർ എന്നിവരുൾപ്പെടെ കപൂർ കുടുംബത്തിലെ നിരവധി അംഗങ്ങൾ പ്രധാനമന്ത്രിക്കൊപ്പം ഒരു ഗ്രൂപ്പ് ചിത്രത്തിന് പോസ് ചെയ്തു.



