കണ്ണൂർ പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്.
ജനൽ ചില്ലുകൾ തകർക്കുകയും വാതിലിന് തീയിടുകയും ചെയ്തിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പ്രിയദർശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിന് മുന്നോടിയായാണ് ആക്രമണം. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു ഇന്ന് രാവിലെയാണ് ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ
എം കെ രാഘവന് എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. നാല് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. കാപ്പടാന്‍ ശശിധരന്, വരുണ്‍ കൃഷ്ണന്, കെ വി സതീഷ് കുമാര്‍, കെ പി ശശി എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ ഡിസിസിയുടെതാണ് നടപടി. വിഷയത്തിൽ എംകെ രാഘവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.



