പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ഒയാസിസിന് ബ്രൂവറി ലൈസൻസ് മന്ത്രിസഭാ യോഗം നൽകിയതിൽ അഴിമതിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇത് പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോ? ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടി? ടെൻഡർ ക്ഷണിച്ചോ? എന്നീ ചോദ്യങ്ങൾ രമേശ് ചെന്നിത്തല സർക്കാരിനോട് ഉയർത്തി.



