ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിൽക്കുന്നതായി ചിത്രീകരിക്കുന്ന എഐ വീഡിയോ സംബന്ധിച്ച് വിവാദം. മുതിർന്ന കോൺഗ്രസ് നേതാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

ചെവ്വാഴ്ച രാത്രിയാണ് കോൺഗ്രസ് നേതാവ് രാഗിണി നായക് ആഗോള പരിപാടിയിൽ കെറ്റിലും ഗ്ലാസുമായി പ്രധാനമന്ത്രി നടക്കുന്ന ഒരു എഐ നിർമിത വീഡിയോ പങ്കുവെച്ചത്. പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്. വീഡിയോ പുറത്തുവന്നതിനുപിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.

നാണമില്ലാത്ത പ്രവൃത്തിയെന്നാണ് ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചത്. ഗുജറാത്തിലെ വാദ്‌നഗർ സ്റ്റേഷനിൽ തന്റെ അച്ഛൻ ചായക്കട നടത്തിയിരുന്നുവെന്നും കുട്ടിക്കാലത്ത് താൻ അച്ഛനെ സഹായിച്ചിരുന്നുവെന്നും പ്രധാനമന്ത്രി മുൻപ് പറഞ്ഞിരുന്നു.