മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 16 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതിനെ തുടർന്ന് അപകടമുണ്ടായത്.
മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്നാണ് സംശയം. മരിച്ചവരിൽ ഒരാൾ കതിഗരയിലെ ബിഹാര ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നാണ് സ്ഥിരീകരിച്ചു. മരിച്ച മറ്റ് തൊഴിലാളികളെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ അറിയിക്കാനും ആരംഭിച്ചിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്



