പത്തനംതിട്ടയിൽ ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതിൽ സഹപാഠിയായ 18 വയസ്സുകാരൻ അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് ഇയാളുടെ പ്രായം. 17 വയസ്സുള്ള വിദ്യാർത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്.
പെൺകുട്ടിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നവംബർ 22ന് ആണ് പ്ലസ് ടു വിദ്യാർഥിനി സർക്കാർ ആശുപത്രിയിൽ പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സയ്ക്ക് എത്തുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.



