നാഗ്‌പുരിനടുത്ത് അമരാവതി ജില്ലയിൽ ബജ്റങ്‌ദൾ പ്രവർത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരും മഹാരാ ഷ്ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്.പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.നാഗ്‌പുർ മേഖലയിൽ ഫാ. സുധീർ വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ട്
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്രിസ്തുമസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേയാണ് പൊലീസ് നടപടി. നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. നാഗ്പുരിലെ ഷിംഗോഡിയിലാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കസ്റ്റഡി എന്നാണ് സി എസ് ഐ ദക്ഷിണ മേഖല മഹായിടവക വിശദമാക്കുന്നത്. എന്നാൽ കസ്റ്റഡിയുടെ കാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല..



