ലണ്ടനിലെ ബിർക്ക്‌ബെക്ക് സർവ്വകലാശാലയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ചടങ്ങിൽ വൻ പ്രതിഷേധം. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവും’ എന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് നടത്തിയ പ്രസംഗത്തിന് പിന്നാലെ, സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങളാണ് നാടകീയ രംഗങ്ങൾക്ക് കാരണമായത്. ഇന്ത്യയിലെ ജനാധിപത്യ തകർച്ചയെക്കുറിച്ചും, അടുത്തിടെ യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച് ചീഫ് ജസ്റ്റിസ് നടത്തിയ വിവാദ പരാമർശത്തെക്കുറിച്ചും സദസ്സിലുള്ളവർ ചോദ്യങ്ങൾ ഉന്നയിച്ചു.

എന്നാൽ ഈ ചോദ്യങ്ങൾ ഒഴിവാക്കാൻ മോഡറേറ്റർ ശ്രമിച്ചതോടെ സദസ്സിൽ പ്രതിഷേധം ശക്തമായി. രംഗം വഷളായതിനെ തുടർന്ന് സംഘാടകർക്ക് ചോദ്യോത്തര വേള പകുതിക്കുവെച്ച് അവസാനിപ്പിക്കേണ്ടി വന്നു. ചീഫ് ജസ്റ്റിസിനോട് അനാദരവാണ് ഉണ്ടായതെന്നും വിയോജിപ്പുകൾ മാന്യമായ രീതിയിലല്ല പ്രകടിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഭവത്തെ ശക്തമായി വിമർശിച്ചു.

തൊഴിലില്ലാത്ത യുവാക്കൾ സോഷ്യൽ മീഡിയയിലേക്കും വിവരാവകാശ പ്രവർത്തനങ്ങളിലേക്കും തിരിയുന്നതിനെതിരെ ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘പാറ്റ’ പരാമർശം ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനെതിരെ രൂപീകരിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) നിലവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധം നടത്തിവരികയാണ്. വ്യാജ ബിരുദധാരികളെ മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നാണ് ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.