മാളവിക മോഹനൻ, ഇന്നും മലയാളികൾക്ക് ദുൽഖർ സൽമാന്റെ നായികയാണ്. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടാണ് ഛായാഗ്രഹകൻ മോഹനന്റെ മകൾ മാളവിക മോഹനൻ ഇന്റസ്ട്രിയിലേക്ക് എത്തിയത്. ഇന്ന് നടി തന്റെ മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്
ഇന്ന് മാളവിക മോഹന്റെ മുപ്പത്തി രണ്ടാം ജന്മദിനാഘോഷമാണ്. തനിക്ക് ആശംസകൾ അറിയിച്ചവരുടെ എല്ലാം സോഷ്യൽ മീഡിയ പോസ്റ്റുകൾ മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും ഹൈലൈറ്റ് ആണ് മോഹൻലാലിന്റെ ആശംസ



