സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ സേവനങ്ങൾക്കായി കോംപ്റ്റ് (COEMPT) എന്ന സ്ഥാപനത്തിന് കരാർ നൽകിയ നടപടിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയം നിർദേശം നൽകി.
കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളുടെ മുഴുവൻ വിവരങ്ങളും മന്ത്രാലയം ശേഖരിച്ചുവരികയാണ്. വിഷയത്തിൽ ഉയർന്ന ആരോപണങ്ങളും ക്രമക്കേട് സംബന്ധിച്ച പരാതികളും പരിശോധിക്കുന്നതിനായാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



