സുഡാനിൽ ദ്രുതസേനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കത്തോലിക്ക ബിഷപ്പ് യുനാൻ ടോംബെ ട്രില്ലെ കുക്കു ആൻഡാലി. ഒരു ഡീക്കനൊപ്പം യാത്ര ചെയ്യുന്നതിനിടെ അർധസൈനികസേന അദ്ദേഹത്തെ പിടികൂടുകയും ആക്രമിക്കുകയുമായിരുന്നു. ഡിസംബർ ഒന്നിന് എ. സി. ഐ. ആഫ്രിക്കയുമായി പങ്കുവച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും മോശമായ ആഭ്യന്തരയുദ്ധത്തിൽ ആർ. എസ്. എഫുമായി ഏറ്റുമുട്ടുന്ന സുഡാനീസ് സായുധസേന (എസ്. എ. എഫ്.) ബിഷപ്പിനെയും ഡീക്കനെയും ഉപദ്രവിക്കുകയായിരുന്നു. കലാപവും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ഒരു പ്രത്യേക ദ്രുതപ്രതികരണ വിഭാഗമാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF).

“ഞാൻ ഡീക്കൻ ജോസഫിനൊപ്പം എൽ ഒബീദിലെത്തി. ദ്രുതസേന എന്നോട് മോശമായി പെരുമാറി. ഞാൻ, നിരോധിക്കപ്പെട്ട ഹാർഡ് കറൻസി കൈവശം വച്ചുവെന്ന വ്യാജേന ആയിരുന്നു എന്നോട് മോശമായി പെരുമാറാനും ഉപദ്രവിക്കാനും തുടങ്ങിയത്. എസ്. എ. എഫിന്റെ പീഡനത്തെ തുടർന്ന് ഞാനും ഡീക്കൻ ജോസഫും ആർ. എസ്. എഫിലേക്ക് ഓടിക്കയറി എങ്കിലും അവരും ഞങ്ങളെ മർദിച്ചു. ദ്രുതസേന എന്റെ കഴുത്തിലും നെറ്റിയിലും മുഖത്തും തലയുടെ രണ്ട് വശങ്ങളിലും എണ്ണമറ്റ രീതിയിൽ മർദിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ താടിയെല്ലുകൾ ചലിപ്പിക്കാനോ, ഭക്ഷണം കഴിക്കാനോ എനിക്ക് കഴിയില്ല” – ബിഷപ്പ് പറയുന്നു.

33 വർഷം മുമ്പ് എൽ ഒബൈദിൽ വൈദികനായി ശുശ്രൂഷ ചെയ്തതിനുശേഷം അദ്ദേഹം സേവനമനുഷ്ഠിക്കുന്ന സുഡാനിൽ യുദ്ധം രൂക്ഷമാകുമ്പോൾ ബിഷപ്പ് ടോംബെ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല. 2023 ഏപ്രിൽ 20 ന്, എസ്. എ. എഫ്. – ആർ. എസ്. എഫ്. തമ്മിലുള്ള പോരാട്ടം പൊട്ടിപ്പുറപ്പെട്ട് അഞ്ച് ദിവസത്തിനുശേഷം 60 വയസ്സുള്ള ബിഷപ്പും ചില വൈദികരും കത്തീഡ്രലിനോടു ചേർന്നുള്ള വൈദികമന്ദിരത്തിന്റെ പരിസരത്ത് റോക്കറ്റുകൾ പതിച്ചപ്പോൾ മരണത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്.

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ സുഡാൻ റിസർച്ച് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, രണ്ടാം വർഷത്തിലും തുടരുന്ന യുദ്ധം 61,202 പേരുടെ മരണത്തിനു കാരണമായി. കൊല്ലപ്പെട്ടവരിൽ 26,024 പേർ ഏറ്റുമുട്ടൽമൂലം നേരിട്ട പരിക്കുകളാൽ മരണമടഞ്ഞ സാധാരണക്കാരായ ആളുകളാണ്.