റെസ്റ്റോറൻ്റുകളിൽ ഹലാൽ ചിക്കൻ വിളമ്പാനുള്ള കെൻ്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്‌സി) തീരുമാനത്തിനെതിരെ കാനഡയിൽ ഹുന്ദുക്കളുടേയും സിഖുകാരുടേയും പ്രതിഷേധം. പുതിയ തീരുമാനം അറിയിപ്പ് കമ്പനി ഫ്രാഞ്ചൈസികൾക്ക് മെമ്മോ നൽകിയതോടെയാണ് ഹലാൽ മാംസത്തെക്കുറിച്ച് ബഹളങ്ങൾ ഉയർന്നത്. എന്നിരുന്നാലും, ഇത് തണ്ടർ ബേയിലെയും ഒട്ടാവയിലെയും റെസ്റ്റോറൻ്റുകൾ ഒഴിവാക്കുന്നു.
കാനഡയിലെ വലിയ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് നിന്ന് ഉപഭോക്താക്കളെ ഭക്ഷണശാലയിലേക്ക് എത്തിക്കുക എന്ന ആശയമാണ് ഹലാൽ മാംസങ്ങളിലേയ്ക്ക് എത്താൻ കാരണം. എന്നാൽ പുതിയ തീരുമാനത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഹിന്ദു, സിഖ് സംഘടനകളും വ്യക്തികളും കെഎഫ്സിക്ക് നേരെ ഉയർത്തുന്നത്.
ഹിന്ദു ഫോറം കാനഡ പുതിയ തീരുമാനം മാറ്റാൻ കെഎഫ്‌സിയോട് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. ഹലാൽ മാംസം വിളമ്പുന്നതിനെ അവർ എതിർക്കുന്നില്ല, എന്നാൽ ഹലാൽ നിഷിദ്ധമായ മതങ്ങളിൽ പെട്ട ആളുകൾക്ക് ഭക്ഷണം നൽകുന്നതിന് റെസ്റ്റോറൻ്റുകളിൽ ഹലാൽ ഇതര മാംസം നൽകണമെന്ന് വ്യക്തമാക്കുകയാണ്.



