കുന്ദമംഗലം ഐഐഎമ്മിന് സമീപം അമാന്‍ സിന്‍ഡിക്കേറ്റ് ബസും കാറും തമ്മില്‍ ഇടിച്ചത്. ബസ്സ് മുന്നോട്ട് എടുത്തപ്പോള്‍ കാറിന്റെ ഭാഗം പൊളിഞ്ഞതായി വാഹനയാത്രികര്‍ ആരോപിക്കുന്നു.

അപകടം ഗതാഗതക്കുരുക്കുള്ള പ്രദേശത്ത് സംഭവിച്ചതിനാല്‍ ട്രാഫിക് പൊലീസ് ഇരുകൂട്ടര്‍ക്കും വാഹനം മാറ്റിവെക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, ബസ്സ് സ്ഥലത്തുനിന്ന് തുടര്‍ന്ന് മുന്നോട്ടുപോയതിനെതിരെ കാറിലുണ്ടായിരുന്ന യാത്രികര്‍ താമരശ്ശേരി കാരാടിയില്‍ വെച്ച്‌ ബസ്സ് തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും സുഹൃത്തുക്കള്‍ സ്ഥലത്തെത്തുകയും വാക്കുതര്‍ക്കവും കയ്യാങ്കളിയും അരങ്ങേറുകയുമായിരുന്നു.

സംഭവത്തില്‍ കാറിലുണ്ടായിരുന്ന കോടഞ്ചേരി കരിമ്ബാലക്കുന്ന് സ്വദേശികളായ ഉനൈസ്, ഫാത്തിമ, ബസ് ജീവനക്കാരായ ലക്കിടി സ്വദേശി പ്രശോഭ്, താമരശ്ശേരി സ്വദേശി അസ്സന്‍ മുഹമ്മദ്, പുവ്വാട്ടുപറമ്ബ് സ്വദേശി ഷമ്മാസ് എന്നിവര്‍ പരിക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ഇരുവിഭാഗങ്ങളുടെയും ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടമായി എത്തി നിലയുറപ്പിച്ചതോടെ വീണ്ടും വാക്കുതര്‍ക്കങ്ങള്‍ നടന്നുവെന്ന് പോലീസ് പറഞ്ഞു.