നവജാതശിശുക്കളുടെ ആരോഗ്യത്തിനും വികസനത്തിനും അതിജീവനത്തിനും സുപ്രധാനമാണ് മുലയൂട്ടൽ എന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും- യൂണിസെഫും, ലോകാരോഗ്യസംഘടനയും – ഡബ്ല്യു എച്ച് ഒ യും ഓർമ്മപ്പെടുത്തുന്നു.
ആഗസ്റ്റ് 1 മുതൽ 7 വരെ ആചരിക്കപ്പെടുന്ന ലോക മുലയൂട്ടൽവാരത്തോട് അനുബന്ധിച്ചാണ് ഈ സംഘടനകളുടെ ഈ ഓർമ്മപ്പെടുത്തൽ. മുലയൂട്ടുന്ന അമ്മമാർക്ക് കൈത്താങ്ങാകുകയും ആരോഗ്യ പ്രവർത്തനമേഖലയിൽ മുതൽ മുടക്കുകയും ചെയ്യുക എന്നതാണ് ഈ വാരചരണത്തിൻറെ വിചിന്തന പ്രമേയം.
മുലയൂട്ടൽ ഭാവിക്കുവേണ്ടിയുള്ള ഒരു നിക്ഷേപമാണെന്നിരിക്കിലും 6 മാസത്തിൽ താഴെ പ്രായുമുള്ള 48 ശതമാനം കുഞ്ഞുങ്ങൾക്കു മാത്രമെ മുലപ്പാൽ ലഭിക്കുന്നുള്ളൂ എന്ന് ഈ സംഘടനകളുടെ കണക്കുകൾ കാണിക്കുന്നു. 2030-ഓടെ ഇത് 60 ശതമാനമായി ഉയർത്തുകയെന്നതാണ് ലോകാരോഗ്യസംഘടനയും ലക്ഷ്യം. എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക്, അവർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ, സമയബന്ധിതവും ഗുണമേന്മയുള്ളതുമായ പിന്തുണ ലഭിക്കുന്നില്ലയെന്ന് യുണിസെഫും ലോകാരോഗ്യ സംഘടനയും പറയുന്നു.



