കൊ​ച്ചി: കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി​ക്ക് സ​മീ​പം പാ​ട​ശേ​ഖ​ര​ത്തി​ൽ ജീ​ർ​ണി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യി​ലേ​റെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​കു​ളം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ പാ​ട​ത്ത് പു​ല​രി​യാ​ൻ പോ​യ​വ​ർ ദു​ർ​ഗ​ന്ധം വ​ന്ന​തി​ന് തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം കാ​ണു​ക​യാ​യി​രു​ന്നു.

സ​മീ​പ​പ്ര​ദേ​ശ​മാ​യ വേ​ങ്ങൂ​രി​ൽ നി​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ കാ​ണാ​താ​യി​രു​ന്നു. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് വാ​ക്ക​ത്തി​യും തേ​ങ്ങ​ക​ളും ക​ണ്ടു. ഫോ​റ​ൻ​സി​ക് സം​ഘം എ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രും എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.