ഗാസയിലെ സമാധാനം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസി’ല്‍ അംഗത്വം സ്വീകരിച്ച് പാകിസ്ഥാന്. ബുധനാഴ്ച നടന്ന യോഗത്തില്‍ പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇതിന്റെ ഭാഗമായി പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് തിരിച്ചു. ദാവോസില്‍ അദേഹം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം ഡൊണാള്‍ഡ് ട്രംപിനെ കണ്ടേക്കും.
ട്രംപിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പാകിസ്ഥാന് സമിതിയുടെ ഭാഗമാകുന്നത്. അതേസമയം സമിതിയില്‍ അംഗമാകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒരു ബില്യണ്‍ ഡോളര്‍ അംഗത്വ ഫീസ് പാകിസ്ഥാന് നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.



