അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം നടത്തിയ അതീവ രഹസ്യമായ സൈനിക നീക്കത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിവധിക്കപ്പെട്ടത്. ഈ വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചത് ഇസ്രായേൽ വികസിപ്പിച്ചെടുത്ത അത്യാധുനിക ബാലിസ്റ്റിക് മിസൈലായ ‘ബ്ലൂ സ്പാരോ’ ആണ്.

ആക്രമണം നടന്ന സമയത്ത് ഖമേനി ടെഹ്‌റാനിലെ അതീവ സുരക്ഷിതമായ ബങ്കറിലായിരുന്നു. എന്നാൽ ‘ബ്ലൂ സ്പാരോ’ മിസൈലിന്റെ പ്രത്യേകതകൾ ഈ സുരക്ഷയെ മറികടക്കാൻ സഹായിച്ചു. വിക്ഷേപണത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് പോയ മിസൈൽ, പിന്നീട് അതീവ വേഗതയിൽ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുകയായിരുന്നു.

ഈ തിരിച്ചിറക്കത്തിൽ മിസൈലിന് ലഭിച്ച വേഗത ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി. റഡാറുകളിൽ പതിയാത്ത തരത്തിലുള്ള സാങ്കേതികവിദ്യയും ഈ മിസൈലിന് ഉണ്ടായിരുന്നു. ഖമേനി ഇരുന്ന ബങ്കർ പൂർണ്ണമായും തകർക്കുന്ന തരത്തിലുള്ള സ്ഫോടനമാണ് മിസൈൽ ഉണ്ടാക്കിയത്.

ബ്ലൂ സ്പാരോ മിസൈൽ ഉപയോഗിച്ചുള്ള ആക്രമണം ഇറാന്റെ സൈനിക നേതൃത്വത്തെ പൂർണ്ണമായും തളർത്തി. തങ്ങളുടെ പരമോന്നത നേതാവിനെ സംരക്ഷിക്കാൻ കഴിയാത്തത് ഇറാൻ ഭരണകൂടത്തിന് വലിയ തിരിച്ചടിയായി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആസൂത്രണമാണ് ഈ വിജയത്തിന് പിന്നിൽ. ഇറാന്റെ ആണവ പദ്ധതികൾക്ക് തിരിച്ചടിയേകാനാണ് ഈ നീക്കമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. ഖമേനിയുടെ മരണത്തോടെ ഇറാനിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.