ജീവിതശൈലി രോഗങ്ങളില്‍ പ്രധാനി ആണ് ബിപി. നീ വെറുതെ ടെന്‍ഷന്‍ അടിച്ച് ബിപി കൂട്ടണ്ട എന്ന് എല്ലാവരോടും പറയാറുണ്ടോ? എന്നാല്‍ ബിപി കൂടാന്‍ വേറെയും പല കാരണങ്ങള്‍ ഉണ്ട്.
ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ബിപി അഥവാ ബ്ലഡ് പ്രഷര്‍. എന്നാല്‍ പലപ്പോഴും ഇത് ഒരുപാട് ഉപ്പ് ഉപയോഗിക്കുന്നതു കൊണ്ട് മാത്രം വരുന്ന ഒരു അസുഖം അല്ല. ഈ കാലഘട്ടത്തിലെ സ്ട്രസ് ജോലികള്‍ ആഹാരം അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഒരു വ്യക്തിയില്‍ ബിപി വരാന്‍ സാധ്യതയുണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ചിലത് സ്ട്രെസ്സ് തന്നെയാണ് ഇനിയും എങ്ങനെയാണ് ബിപി നിയന്ത്രിക്കാന്‍ സാധിക്കുന്നത് എന്നുകൂടി നമ്മള് മനസ്സിലാക്കണം.
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ തന്നെ നമുക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയും അത് എങ്ങനെയാണെന്ന് നോക്കാം.
ഭക്ഷണ രീതി
ഭക്ഷണ രീതി ഇതിന് പ്രധാനമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ശരിയായ ഭക്ഷണ രീതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. രാവിലെ എട്ടുമണിക്ക് മുന്‍പേ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
ഭക്ഷണം
ഭക്ഷണത്തില്‍ ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം സലാഡുകള്‍ കൂടുതല്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കും ഭക്ഷണത്തില്‍ ഉപ്പ് വളരെ കുറച്ചു മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ.
വെള്ളം ദിവസവും
വെള്ളം കുടിക്കുന്നത് ഒരു പ്രധാനമായ ഘടകമാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു വ്യക്തി കുടിച്ചിരിക്കണം അത്രയും വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
ലഹരി
ലഹരി ഒരു മനുഷ്യനില്‍ ബിപി വര്‍ദ്ധിക്കുന്നതിന്റെ ഏറ്റവും വലിയ ഒരു പ്രശ്നമാണ്. മദ്യത്തിന്റെയും പുകവലിയുടെയും സാന്നിധ്യം മദ്യവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക അങ്ങനെയാണെങ്കില്‍ തന്നെ രക്തസമ്മര്‍ദ്ദം പൂര്‍ണ്ണമായും മാറും.
ഉറക്കം
ദിവസവും ഏഴുമണിക്കൂറെങ്കിലും നന്നായി ഉറങ്ങുക എന്നത് ഇതില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കത്തില്‍ യാതൊരു കോംപ്രമൈസും ചെയ്യാന്‍ പാടില്ല.



