റിട്ടേണിങ് ഓഫീസർ ഇടപെട്ട് വിതരണം നിർത്തിവെച്ചു. വർക്കല മണ്ഡലം സ്ഥാനാർഥി സ്മിത സുന്ദരേശന്റെ പേര് വെച്ചായിരുന്നു വിതരണം. പാപനാശം കടപ്പുറത്ത് നടന്ന ഗാനമേളക്കിടെയായിരുന്നു സംഭവം.
പ്രഥമ ദൃഷ്ടിയാല്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റിട്ടേണിങ് ഓഫീസർ ഇടപെട്ട് ഫ്ലയിങ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ച് വിതരണം തടഞ്ഞത്. കുപ്പിവെള്ളം ഫ്ലയിങ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.



