രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി പറയുന്നുണ്ടെങ്കിലും, തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് രാഹുൽ ഒരിക്കലും പറയില്ലെന്ന് ബിജെപി പരിഹസിച്ചു. സഖ്യം പൊളിയുന്നതിൻ്റെ തെളിവാണ് തർക്കമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. മഹാസഖ്യത്തിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ച ആർജെഡിയുടെ ഫോർമുല കോൺഗ്രസിനും ഇടത് കക്ഷികൾക്കും സ്വീകാര്യമായിട്ടില്ല. 55 സീറ്റ് വരെ നൽകാമെന്ന് കോൺഗ്രസിനെ ആർജെഡി അറിയിച്ചെങ്കിലും കുറഞ്ഞത് 70 സീറ്റെങ്കിലും വേണമെന്നതാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എഐ സിസി ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ധാരൺയിലെത്തിയ 25 സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി.