വെറും അഞ്ച് മിനുട്ടിലുള്ളില്‍ നല്ല കിടിലന്‍ രുചിയില്‍ ഒരു ബീഫ് കട്‌ലറ്റ് ഉണ്ടാക്കിയാലോ ? സിംപിളായി ബീഫ് കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
ബീഫ് – 1/2 കിലോഗ്രാം
ഉള്ളി – 3 കപ്പ്
ഉരുളക്കിഴങ്ങ് – 3
ഇഞ്ചി – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 2
മഞ്ഞള്‍ പൊടി – 1/2 ടീ സ്പൂണ്‍
ഗരം മസാല – 1 – 1.5 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു വേവിച്ചുടച്ചു വയ്ക്കുക.
ഇറച്ചി അതില്‍ മഞ്ഞള്‍ പൊടിയും ഗരം മസാല പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തു മയത്തില്‍ വേവിച്ചെടുത്തു ചെറുതായി അരിഞ്ഞുവയ്ക്കുക
ഫ്രൈയിങ് പാനില്‍ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
മസാല പൊടിയും കുരുമുളകുപൊടിയും ചേര്‍ത്തു വഴറ്റി വെള്ളം തോര്‍ത്തിയെടുക്കാം.
ഇതില്‍ ഉടച്ചുവച്ച ഉരുളക്കിഴങ്ങു ചേര്‍ത്തു തീ ഓഫ് ചെയ്തു തണുക്കാന്‍ വയ്ക്കാം.
പിന്നീട് ഇത് ഇറച്ചിയുമായി ചേര്‍ത്തു കൈ കൊണ്ടു യോജിപ്പിക്കുക
ഉരുളകളാക്കി കട്‌ലറ്റ് ആകൃതിയില്‍ പരത്തി എണ്ണയിലിട്ട് വറുത്തെടുക്കുക