കഴിഞ്ഞ ദിവസം വിലക്ക് നീക്കപ്പെട്ട പാക്കിസ്ഥാനി യൂട്യൂബ്, സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് ഇന്ത്യ വീണ്ടും വിലക്കേർപ്പെടുത്തി. സാങ്കേതികത്തകരാർ മൂലമാണ് കഴിഞ്ഞ ദിവസം അബദ്ധത്തിൽ വിലക്ക് നീക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈബർ ഓപ്പറേഷന് പിന്നാലെയാണ് പാക് നടന്മാർ, സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരുടെ അക്കൗണ്ടുകൾ വിലക്കിയിരുന്നത്.
‘ഓപ്പറേഷൻ സിന്ദൂറിന്’ പിന്നാലെ ഇന്ത്യ വിലക്കേർപ്പെടുത്തിയ പാക്കിസ്ഥാനിൽ നിന്നുള്ള യൂട്യൂബ്, സമൂഹമാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിരുന്നു. പാക് നടന്മാർ, സെലിബ്രിറ്റികൾ അടക്കമുള്ളവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടും. കേന്ദ്രസർക്കാർ പ്രതികരിക്കാത്തതിനാൽ വിലക്ക് ഇന്ത്യ ഔദ്യോഗികമായി നീക്കിയതാണോയെന്ന് വ്യക്തതയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് സാങ്കേതിക തകരാർ കാരണമാണ് വിലക്ക് നീക്കിയതെന്ന വിശദീകരണവുമായി സർക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.