പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിനായിരുന്നു ഇവർക്കെതിരെ നടപടിയെടുത്തിരുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്തത് വിവാദമായതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. കെ സുധാകരൻ അധ്യക്ഷനായിരുന്ന കാലത്ത് സ്വീകരിച്ച നടപടിയാണ് ഇപ്പോൾ പിൻവലിച്ചത്. മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ രാജൻ പെരിയ, പെരിയ സഹകരണബാങ്ക് പ്രസിഡൻ്റ് ടി.രാമകൃഷ്ണൻ, മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് കുമാർ എന്നിവർക്കെതിരായ അച്ചടക്ക നടപടിയാണ് കെപിസിസി പിൻവലിച്ചിരിക്കുന്നത്. അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന കെ.സുധാകരനാണ് ഇവരെ പുറത്താക്കാനുള്ള നടപടികൾ എടുത്തത്. ഇവർ നടത്തിയ മാപ്പ് അപേക്ഷകൾ പരിഗണിച്ചാണ് തിരിച്ചെടുത്തത്.
മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു
