വിഴിഞ്ഞം കല്ലിയൂർ കാക്കാമൂല വാറുവിള വീട്ടിൽ സതീശൻ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കിണറിൻ്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവൈയാണ് അപകടമുണ്ടായത്. ഏകദേശം 50 അടിയോളം താഴ്ചയുള്ള കിണറിലാണ് സതീശൻ വീണത്. ഉടൻ തന്നെ വിഴിഞ്ഞം യൂണിറ്റിലെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തോടെ കിണറിലിറങ്ങി സതീശനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു.
കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
