Author: George Kakkanatt

തു​ർ​ക്കി​യു​ടെ ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ടെ​ന്ന് ലി​ബി​യ

ട്രി​പ്പോ​ളി: തു​ർ​ക്കി​യു​ടെ ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ടെ​ന്ന് ലി​ബി​യ. ര​ണ്ട് ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ടെ​ന്നാ​ണ് ലി​ബി​യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി​ വ്യ​ക്ത​മാ​ക്കി​യ​ത്. മാർഷൽ ഖ​ലീ​ഫ ഹ​ഫ്ത​ർ ത​ല​വ​നാ​യു​ള്ള ലി​ബി​യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി​യു​ടെ ന​ട​പ​ടി അ​വ​രു​ടെ വ​ക്താ​വ് അ​ഹ​മ്മ​ദ് മി​സ്മാ​രി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഒ​ക്കാ ഇ​ബി​ൻ നാ​ഫ വ്യോ​മ​താ​വ​ള​ത്തി​ന​ടു​ത്താ​ണ് ആ​ദ്യ ആ​ളി​ല്ലാ വി​മാ​നം വെ​ടി​വ​ച്ചി​ട്ട​ത്. ട്രി​പ്പോ​ളി​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു​ള്ള ഐ​ൻ സാ​റ ജി​ല്ല​യി​ൽ വ​ച്ചാ​ണ് ര​ണ്ടാ​മ​ത്തെ ഡ്രോ​ണ്‍ ലി​ബി​യ​ൻ ആ​ർ​മി...

Read More

കൊവിഡ്-19; അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു

കോഴിക്കോട്: കോവിഡ് ബാധിച്ച്‌ അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു.കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്റ്റനന്‍റ് കമാന്‍ഡര്‍ സാബുന്‍ എന്‍ ജോണിന്റെ മകന്‍ പോള്‍ (21) ആണ് ടെക്സാസില്‍ മരിച്ചത്. ഹോസ്റ്റലില്‍ നിന്നാണ് പോളിന് രോഗ ബാധയേറ്റത്.ടെക്സാസിലെ ഡലാസില്‍ പ്രീ-മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു പോള്‍. ഇതോടെ കൊവിഡ്- 19 രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ഇന്ന് നാല് മലയാളികള്‍...

Read More

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ നിന്ന് ബെര്‍ണി സാന്‍ഡേഴ്‌സ് പിന്മാറി; വരുന്നത് ട്രംപ് – ജോ ബിഡന്‍ പോരാട്ടം

ഡെമോക്രാറ്റ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി. പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ജോ ബിഡന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് വഴിയൊരുക്കിക്കൊണ്ടാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റം. ഇതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജോ ബിഡനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി. ഡെമോക്രാറ്റുകളിലെ പുരോഗമന വിഭാഗക്കാര്‍ക്ക് ഏറ്റ തിരിച്ചടിയായിക്കൂടിയാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റത്തെ കണക്കാക്കുന്നത്. ആരോഗ്യ മേഖല, കാലാവസ്ഥാ വ്യതിയാനം, സാമ്ബത്തിക അസമത്വം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണമായിരുന്നു സാന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇവര്‍ നയിച്ചിരുന്നത്. സാന്‍ഡേഴ്‌സ് പിന്മാറിയതോടെ പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പങ്കാളിത്തവും അവസാനിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടക്കത്തില്‍ കൊറോണ വൈറസ് ബാധയെ ഗൗരവത്തില്‍ എടുക്കാതിരുന്ന ട്രംപിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നു കൂടിയാണ് അമേരിക്ക. ഫെബ്രുവരിയില്‍ നടന്ന പ്രൈമറികളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച്‌ സാന്‍ഡേഴ്‌സ് കരുത്തുകാട്ടിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ എതിരാളിയായ ജോ ബിഡന്റെ കുതിപ്പാണ് കണ്ടത്. നിര്‍ണായകമായ സൗത്ത് കരോലിനയില്‍ വിജയിച്ച്‌ മധ്യവര്‍ഗക്കാരുടെ പിന്തുണയും ജോ ബിഡന്‍ എന്ന മുന്‍ വൈസ് പ്രസിഡന്റ് നേടിയതോടെ സാന്‍ഡേഴ്‌സിന്റെ സാധ്യതകള്‍ മങ്ങി. ഇതിനു പിന്നാലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ മിഷിഗണും ഫ്ളോറിഡയും സാന്‍ഡേഴ്‌സിന് നഷ്ടപ്പെട്ടു. കോവിഡ്-19 പ്രതിസന്ധി രൂക്ഷമായതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന് അവധി കൊടുത്തിരുന്നു. സാന്‍ഡേഴ്‌സ് ഇതിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടും പൊതുജന മധ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും ട്രംപിനെതിരെ യോജിച്ച പോരാട്ടത്തിന് പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബിഡന്‍ ആകട്ടെ, മത്സരത്തില്‍ നിന്ന് പിന്മാറുന്ന കാര്യത്തില്‍ സാന്‍ഡേഴ്‌സിനു മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. രണ്ടാം തവണയാണ് സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. അടിസ്ഥാനവര്‍ഗ ജനങ്ങളുടെ പിന്തുണയും ഒപ്പം, പുതിയ വോട്ടര്‍മാരെ ഡെമോക്രാറ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മത്സരമെങ്കിലും സാന്‍ഡേഴ്‌സിന് അതിനു കഴിഞ്ഞില്ല. ചെറുപ്പക്കാര്‍ക്കിടയിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍. 2016-ലേതു പോലെ തന്നെ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്യുമെന്ന് കരുതിയ വലിയൊരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സാന്‍ഡേഴ്‌സിന് കഴിഞ്ഞില്ല. ആഫ്രിക്കന്‍-അമേരിക്കാര്‍ ഇതില്‍ പ്രധാനപ്പെട്ട വിഭാഗമാണ്. അതേ സമയം, അലാബാമ, കരോലിന, മിസിസിപ്പി, വിര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജോ ബിഡന് ആഫ്രിക്കന്‍-അമേരിക്കക്കാരുടെ വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. സ്വയം ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള ഈ സെനറ്റര്‍ പലപ്പോഴും പാര്‍ട്ടി ചട്ടക്കൂടിന് പുറത്ത് സ്വതന്ത്രമായ പ്രവര്‍ത്തിക്കുന്ന ആളാണ് എന്ന വിലയിരുത്തലുകളും പലപ്പോഴുമുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷക്ഷ എന്നതും അമേരിക്കയിലെ തൊഴിലാളി വര്‍ഗക്കാര്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി സൗജന്യ നാലുവര്‍ഷ കോളേജ് വിദ്യാഭ്യാസം തുടങ്ങിയവ സാന്‍ഡേഴ്‌സിന്റെ പ്രധാന പ്രചരണ വിഷയങ്ങളായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിന് ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിതീവ്ര ഇടത് എന്ന പ്രതിച്ഛയയാണ് സാന്‍ഡേഴ്‌സിന് അമേരിക്കന്‍ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉള്ളത് എന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി പറയപ്പെടുന്നതും. എന്നാല്‍ തന്റെ പ്രചരണ പരിപാടികളും ആശയങ്ങളും ഡെമോക്രാറ്റുകള്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് സാന്‍ഡേഴ്‌സ്...

Read More

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ ആ​പ്പി​ലാ​യ​ത് 2607 പേ​ര്‍; 1919 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച്‌ യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച 2584 പേ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 2607 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1919 വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല/​മേ​ഖ​ല തി​രി​ച്ചു​ള്ള ക​ണ​ക്ക് ചു​വ​ടെ(​കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍) തി​രു​വ​ന​ന്ത​പു​രം സി​റ്റി 91, 86, 60 തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ 371, 375, 292 കൊ​ല്ലം സി​റ്റി 266, 267, 238 കൊ​ല്ലം റൂ​റ​ല്‍ 224, 226, 210 പ​ത്ത​നം​തി​ട്ട 299, 304, 256 കോ​ട്ട​യം 133, 134, 45 ആ​ല​പ്പു​ഴ 111, 115, 59 ഇ​ടു​ക്കി 95, 48, 14 എ​റ​ണാ​കു​ളം സി​റ്റി 38, 45, 29 എ​റ​ണാ​കു​ളം റൂ​റ​ല്‍ 175, 158, 112 തൃ​ശൂ​ര്‍ സി​റ്റി 76, 99, 60 തൃ​ശൂ​ര്‍ റൂ​റ​ല്‍ 117, 130, 94 പാ​ല​ക്കാ​ട് 118, 143, 104 മ​ല​പ്പു​റം 61, 89, 30 കോ​ഴി​ക്കോ​ട് സി​റ്റി 86, 86, 83 കോ​ഴി​ക്കോ​ട് റൂ​റ​ല്‍ 19, 27, 6 വ​യ​നാ​ട് 60, 27, 40 ക​ണ്ണൂ​ര്‍ 219, 218, 175 കാ​സ​ര്‍​ഗോ​ഡ് 25, 30,...

Read More

ഞാനും ഒപ്പമുണ്ട്.കേരളത്തിന് 25 ലക്ഷം രൂപ സംഭാവന നല്‍കി അല്ലു അര്‍ജുന്‍

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായം നല്‍കി തെന്നിന്ത്യന്‍താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് ദുരിതം നേരിടുന്ന മൂന്നു സംസ്ഥാനങ്ങള്‍ക്കാണ് താരം സഹായവുമായി എത്തിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയുമാണ് സാമ്ബത്തിക സഹായമായി അല്ലു അര്‍ജുന്‍ നല്‍കിയത്. മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍...

Read More