Author: George Kakkanatt

ലോക്ക്ഡൗണ്‍; ഇന്ത്യയില്‍ കുടുങ്ങിപ്പോയ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. നേരത്തേ ഇന്ത്യയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ ഏഴ് വിമാനങ്ങള്‍ സജ്ജമാക്കായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്ത്രണ്ട് വിമാനങ്ങള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. പത്തൊമ്ബത് വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ 5,000 പൗരന്‍മാരെ ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പാട് ചെയ്ത പന്ത്രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരം, അമൃത്സര്‍, ആഹമ്മദാബാദ്, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുക. നേരത്തെ പ്രഖ്യാപിച്ച ഏഴ് വിമാനങ്ങളില്‍ ഗോവ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കുടുങ്ങിയപ്പോയവരെയാണ് തിരിച്ചെത്തിക്കുക. കഴിഞ്ഞ ദിവസം 317 ബ്രിട്ടീഷ് പൗരന്‍മാരെ വഹിച്ചുള്ള ആദ്യ വിമാനം ഗോവയില്‍നിന്ന് ബ്രിട്ടണിലെത്തിയിരുന്നു. ഏപ്രില്‍ 20നുള്ളില്‍ 5000 പൗരന്‍മാരേയും ബ്രിട്ടണിലേക്ക്...

Read More

ലോക്ക് ഡൗണ്‍ ലംഘനം : പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കും

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറക്കിയതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ ഉടമകള്‍ക്ക് തിരികെ നല്‍കും . പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. വിലക്ക് ലംഘിച്ചതിന് 27,3000 ലധികം വാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത്. ഇവ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചു കൊടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ വാഹന ഉടമകള്‍ക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിച്ചു പിഴ ഈടാക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. എജിയുടെ നിയമോപദേശം ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം...

Read More

ഞങ്ങളും മനുഷ്യരാണ്; സുരക്ഷാ ഉപകരണങ്ങളില്ലാതെ പറ്റില്ല; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച യുകെയിലെ ഡോക്ടര്‍ ഒടുവില്‍ കൊവിഡിന് കീഴടങ്ങി

ലണ്ടന്‍: യുകെയില്‍ കൊവിഡ് അതിരൂക്ഷമായ പ്രതിസന്ധി തീര്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ സഹായം ആവശ്യപ്പെട്ടിരുന്ന ഡോക്ടര്‍ ഒടുവില്‍ കൊവിഡിന് കീഴടങ്ങി. ആവശ്യത്തിന് സുരക്ഷാവസ്ത്രങ്ങള്‍ ഇല്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡിനെ നേരിടുന്നത് ദുഷ്‌കരമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ അറിയിച്ച ഡോക്ടറാണ് ഇപ്പോള്‍ അതേ രോഗം ബാധിച്ച്‌ മരിച്ചത്. ബംഗ്ലാദേശ് വംശജനും റോംഫോര്‍ഡിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ യൂറോളജിസ്റ്റുമായ അബ്ദുള്‍ മബുദ് ചൗധരിയാണ് രോഗം ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇദ്ദേഹം എന്‍എച്ച്‌എസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ചൗധരി. 15 ദിവസത്തോളം കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നതിന് ശേഷമാണ് ചൗധരി മരണത്തിന് കീഴടങ്ങിയത്. 53 വയസായിരുന്നു. മാര്‍ച്ച്‌ 18നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ ലഭ്യമാരക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനോടുള്ള അഭ്യര്‍ത്ഥന ഫേസ്ബുക്കില്‍ ചൗധരി പോസ്റ്റ് ചെയ്തത്. ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്. പക്ഷെ ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരേപ്പോലെ രോഗങ്ങളില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗത്തില്‍നിന്ന് ഞങ്ങളേയും കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഓരോ എന്‍എച്ച്‌എസ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ബോറിസ് ജോണ്‍സണിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പിപിഇ കിറ്റും മാസ്‌കും കണ്ണടകളും അടക്കമുള്ള അവശ്യസുരക്ഷാ ഉപകരണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമല്ലെന്ന പരാതികള്‍ക്കിടെയാണ് ഡോക്ടര്‍ ചൗധരിയുടെ മരണം...

Read More

മോഷണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ബലാത്സംഗത്തിനും ‘ലോക്ക്ഡൗണ്‍’; കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

തിരുവനന്തപുരം: കോവിഡ് 19നെ വരുതിയിലാക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കൂട്ടത്തില്‍ സംസ്ഥാനം കുറ്റകൃത്യങ്ങളെയും പിടിച്ചുകെട്ടിയെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ള കുറ്റകൃത്യങ്ങളെക്കാള്‍ വലിയ തോതിലുള്ള കുറവാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 12 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ നിലവില്‍ അത് രണ്ടെണ്ണം മാത്രമാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഈ കാലയളവില്‍ പത്തെണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ബലാത്സംഗക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുമ്ബോള്‍, കേരളത്തില്‍ രണ്ട് പരാതികള്‍ മാത്രമാണ് ഉയര്‍ന്നിരിക്കുന്നത്. പക്ഷേ ഈ കുറവ് ലോക്ക്ഡൗണ്‍ ലംഘിക്കുന്ന കാര്യത്തിലില്ല. ഇതുവരെ 30,000ത്തിന് മുകളിലാണ് കേസുകള്‍. 20,000വാഹനങ്ങള്‍ പിടിച്ചെടുക്കുകയും...

Read More

ദുഃഖവെള്ളി, ലോകം മുഴുവന്റെയും രക്ഷയുടെ ദിനം

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മയാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു. ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്. ദൈവത്തിന്‍റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്‍റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: “അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല”. “അനേകരുടെ വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു. ‘അനേകരുടെ’ എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ “ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല” (Council of...

Read More