Author: George Kakkanatt

ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്താകെ ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2308 പേരാണ്. 1530 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 57, (50 പേരെ അറസ്റ്റ് ചെയ്തു, 40 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തിരുവനന്തപുരം റൂറല്‍ – 360, (364 പേരെ അറസ്റ്റ് ചെയ്തു, 249 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം സിറ്റി – 226, (229 പേരെ അറസ്റ്റ് ചെയ്തു, 178 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം റൂറല്‍ – 189, (191 പേരെ അറസ്റ്റ് ചെയ്തു, 151 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പത്തനംതിട്ട – 216, (214 പേരെ അറസ്റ്റ് ചെയ്തു, 183 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോട്ടയം – 85, (96 പേരെ അറസ്റ്റ് ചെയ്തു, 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ആലപ്പുഴ – 85, (88 പേരെ അറസ്റ്റ് ചെയ്തു, 45 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ഇടുക്കി – 103, (51 പേരെ അറസ്റ്റ് ചെയ്തു, 13 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) Also Read Apr 10, 2020 Apr 10, 2020 എറണാകുളം സിറ്റി – 28, (32 പേരെ അറസ്റ്റ് ചെയ്തു, 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) എറണാകുളം റൂറല്‍ – 121, (109 പേരെ അറസ്റ്റ് ചെയ്തു, 57 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ സിറ്റി – 100, (137 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ റൂറല്‍ – 103, (145 പേരെ അറസ്റ്റ് ചെയ്തു, 84 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പാലക്കാട് – 89, (95 പേരെ അറസ്റ്റ് ചെയ്തു, 67 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) മലപ്പുറം – 79, (103 പേരെ അറസ്റ്റ് ചെയ്തു, 65 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് സിറ്റി – 80, (80 പേരെ അറസ്റ്റ് ചെയ്തു, 80 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് റൂറല്‍ – 10, (10 പേരെ അറസ്റ്റ് ചെയ്തു, 05 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) വയനാട് – 62, (26 പേരെ അറസ്റ്റ് ചെയ്തു, 44 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കണ്ണൂര്‍ – 191, (191 പേരെ അറസ്റ്റ് ചെയ്തു, 146 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കാസര്‍ഗോഡ് – 55, (97 പേരെ അറസ്റ്റ് ചെയ്തു, 25 വാഹനങ്ങള്‍...

Read More

ചെെനയില്‍ ഇറച്ചിക്കായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തു വിട്ട് ചൈനീസ് സര്‍ക്കാര്‍

ചെെനയില്‍ ഇറച്ചിക്കായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തു വിട്ട് ചൈനീസ് സര്‍ക്കാര്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് മാംസം വളര്‍ത്താന്‍ കഴിയുന്ന കന്നുകാലികളുടെ പുതിയ കരട് പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയത്. ചൈനയിലെ കൃഷി മന്ത്രാലയമാണ് പട്ടിക പുറത്ത് വിട്ടത്. പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെ ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്നും കരട് പട്ടികയില്‍ പറയുന്നു. കുറുക്കന്‍മാരുടെ വര്‍ഗത്തില്‍ പെട്ട രണ്ടു തരം മൃഗങ്ങളെയും വളര്‍ത്താം. എന്നാല്‍ ഇവയെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. മനുഷ്യര്‍ക്ക് ഈ വൈറസ് പടര്‍ന്നിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്ന മൃഗങ്ങളായ വവ്വാലുകള്‍, ഈനാംപേച്ചി എന്നിവയെക്കുറിച്ച്‌ പരാമര്‍ശമില്ല. ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ ഭൂരിഭാഗം പേരും പട്ടിയിറച്ചി കഴിക്കാറില്ല എന്നതാണ് വസ്തുതയെന്ന് വെന്‍ഡി പറയുന്നു. ഷെന്‍ജെന്‍ നഗരത്തില്‍ ഇതിനകം തന്നെ പട്ടിയിറച്ചിയുടെ ഉപഭോഗം അവസാനിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ചൈന പട്ടികളെയും വന്യമൃഗങ്ങളെയും ഇറച്ചിക്കായി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം ഇറച്ചികള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്ന...

Read More

ഭോ​പ്പാ​ലി​ല്‍ ര​ണ്ട് വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ല്‍ ര​ണ്ട് വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഭോ​പ്പാ​ലി​ല്‍ മാ​ത്രം കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 112 ആ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 453 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍ ഭോ​പ്പാ​ലി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി രോ​ഗി​ക​ളെ ഇ​വ​ര്‍ ശു​ശ്രൂ​ഷി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്താ​നും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും ശ്ര​മം...

Read More

കോവിഡ് മഹാമാരിക്കിടയിലും പ്രത്യാശയുടെ കിരണങ്ങള്‍ ദര്‍ശിക്കുന്ന ഉയിര്‍പ് പെരുന്നാള്‍ (പി.പി. ചെറിയാന്‍)

ലോകരാഷ്ടങ്ങള്‍ കോവിഡ് എന്ന മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍കുമ്പോഴും , ആയിരകണക്കിന് ജീവിതങ്ങള്‍ മഹാമാരിയുടെ കുത്തൊഴുക്കില്‍ അദ്രശ്യമായപ്പോഴും,അല്പം പ്രാണവായുപോലും ലഭിക്കാതെ ആയിരങ്ങള്‍ ആശുപത്രികളിലും ഭവനങ്ങളിലുമായി പിടയുമ്പോഴും, ലോകമെമ്പാടും ഭയഭക്തിയോടെ ആരാധനക്കായി തുറന്നുകിടക്കേണ്ട ദേവാലയങ്ങള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുമ്പോഴും ക്രൈസ്തവ ജനത പതീറ്റാന്‍ണ്ടുകളായി മുടക്കമില്ലാതെ ആചരിച്ചുവരുന്നു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളേയും കുരിശുമരണത്തേയും അനുസ്മരിക്കുന്ന 50 ദിവസത്തെ വലിയ നോമ്പ് ഏപ്രില്‍ 11 ശനിയാഴ്ച ഹൃ ദയവേദനയോടെയാണെങ്കിലും പ്രത്യാശയോടെ അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. നോമ്പ് ആരംഭിച്ചപ്പോള്‍ തന്നെ കൊറോണ വൈറസ് ഉയര്‍ത്തിയ വെല്ലുവിളികളെ സധൈര്യം നേരിട്ട് ഭയഭക്തിയോടും, വൃതാനുഷ്ഠാനങ്ങളോടും, സ്‌നേഹാദരങ്ങളോടും, ആവശ്യ ത്തിലിരിക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിച്ചും , നോമ്പ് ദിനങ്ങളില്‍ ജീവിതത്തിലെ പല ദുശീ ലങ്ങളോടു വിട പറഞ്ഞവരും പ്രതിജ്ഞയെടുത്തവരും നിരവധിയാണ്. ക്രൂശീകരണം കഴിഞ്ഞു ക്രിസ്തുവിനെ കല്ലറയില്‍ അടക്കുന്നതുവരെ ഈ പ്രതിജ്ഞകള്‍ അണുവിട വ്യത്യാസമില്ലാതെ പാലിച്ചിരുന്ന വലിയൊരു ജനവിഭാഗത്തെ തികച്ചും വിഭിന്നമായ രീതിയില്‍ വെള്ളിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ കാണുന്നു എന്ന യാഥാര്‍ഥ്യം ഇവിടെ വിസ്മരികുന്നില്ല അമ്പതു ദിവസത്തെ താത്ക്കാലിക മനഃപരിവര്‍ത്തനമാണോ ഈ നോമ്പു നോല്‍ക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്- ഒരിക്കലുമല്ല. ക്രിസ്തുവിനെ ലോകരക്ഷിതാവായി അംഗീകരിക്കുന്ന ക്രൈസ്തവരില്‍ വലിയൊരു വിഭാഗം പരിഷ്‌കൃത ലോകത്തില്‍ നോമ്പു നോല്‍ക്കുന്നതിന്റേയും, മുട്ടുകുത്തുന്നതിന്റേയും പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നവരാണ്. ഈ ചടങ്ങുകള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടേ എന്ന ചിന്തിക്കുന്നവരും ഇല്ലാതില്ല. പാശ്ചാത്യസംസ്‌ക്കാരത്തില്‍ ജനിച്ചു വളരുന്ന യുവതലമുറക്ക് ഈ ചടങ്ങുകളില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്നതാണ് പരമാര്‍ത്ഥം.ഓര്മവെച്ച നാള്‍മുതല്‍ തലമുറകളായി മുടക്കം വരാതെ ആചരിച്ചുവന്നു നോമ്പാചരണവും , ഉയര്പ് പെരുന്നാളും വിശ്വാസ സമൂഹവുമായി ദേവാലയങ്ങളില്‍ എന്തുകൊണ്ട് ആചരിക്കുവാന്‍ കഴിഞ്ഞില്ല എന്നത് ഇത്തരുണത്തില്‍ ഓരോരുത്തരും സ്വയം ശോധന ചെയ്യപ്പെടേണ്ടതാണ്. ക്രിസ്തുവിന്റെ ജനനത്തേയും, കുരിശുമരണത്തേയും, ഉയിര്‍പ്പിനേയും വര്‍ഷത്തിലൊരിക്കല്‍ ആഘോഷിച്ചു ആത്മസംതൃപ്തി അടയുന്നവരാണ് ഭൂരിപക്ഷവും. ആഘോഷങ്ങള്‍ ആവശ്യമില്ല എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ അനുഭവം മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ടതാണ്. ഒരിക്കല്‍ ക്രിസ്തു ലോകരക്ഷിതാവായി ഭൂമിയില്‍ പിറന്നുവെങ്കില്‍, വീണ്ടും വരുന്നത് തന്റെ വിശുദ്ധന്മാരെ ചേര്‍ക്കുന്നതിനും ശേഷിക്കുന്നവര്‍ക്ക് ന്യായവിധിക്കുമായിരിക്കും. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിട്ടുള്ളവര്‍ ജീവിതത്തെ പൂര്‍ണ്ണമായും ക്രമപ്പെടുത്തേണ്ടതുണ്ട്. ക്രിസ്തുവിന്റെ കഷ്ടപാടുകളുടെ പൂര്‍ണ്ണത നാം ദര്‍ശിക്കുന്നത് കാല്‍വറിമലയില്‍ ഉയര്‍ത്തപ്പെട്ട ക്രൂശിലാണ്. സ്വന്തം ജനം ക്രൂരമായി തന്റെ ശരീരത്തെ ഭേദ്യം ചെയ്തപ്പോഴും, പട്ടാളക്കാരുടെ ഇരുമ്പാണികള്‍ ഘടിപ്പിച്ച ചാട്ടവാര്‍ ശരീരത്തില്‍ ഉഴവു ചാലുകള്‍ കീറും വീധം ആഞ്ഞു പതിച്ചപ്പോഴും, താടിരോമങ്ങള്‍ ആദ്രതയില്ലാത്ത പട്ടാളക്കാര്‍ പിഴുതെടുത്തപ്പോഴും അനുഭവിക്കാത്ത അതികഠിനമായ മാനസിക വ്യഥയായിരുന്ന നഷ്ടപ്പെട്ട ആത്മാക്കളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശില്‍ താന്‍ അനുവഭിച്ചത്- സകലതും നിര്‍വ്വത്തിയായി എന്ന പറഞ്ഞു സ്വന്തം തോളില്‍ തലചായ്ച്ച് പ്രാണനെ പിതാവിന്റെ കയ്യില്‍ ഭാരമേല്‍പ്പിച്ചു മരണത്തിനു കീഴ്പ്പെട്ട് ക്രിസ്തുദേവന്റെ പീഢാനുഭവവും, കുരിശുമരണവും സ്മരിക്കുന്നതിനായി 50 നോമ്പു ദിനങ്ങളില്‍ നാം എല്ലാ പ്രതിജ്ഞകളും സ്ഥായിയായി നിലനിര്‍ത്തുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.ഓരോ ദിവസവും ഇതോര്‍ക്കുകയും, ജീവിതം പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍. ഭാഗ്യവാന്മാരുടെ പട്ടികയില്‍ നാം സ്ഥാനം പിടിച്ചിട്ടുണ്ടോ? നമ്മുടെ ഹൃദയാന്തര്‍ഭാഗത്തു നിന്നും ഉയരുന്ന ഉത്തരം ഈ ചോദ്യത്തിന് അനുകൂലമാണോ എന്ന് സ്വയം പരിശോധന ചെയ്യാം. മരിച്ചു കല്ലറയില്‍ അടക്കപ്പെട്ട ക്രിസ്തുവിനെയല്ല ,മറിച്ചു മരണത്തെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി ജയാളിയായി ഉയര്‍ത്തെഴുന്നേറ്റ് മാനവ ജാതിക്കു പുതു ജീവന്‍ പ്രദാനം ചെയ്ത് തന്നില്‍ വിശ്വസിക്കുന്നവരെ ചേര്‍ക്കുവാനായി വീണ്ടും വരുന്ന ക്രിസ്തുവിനെയത്രേ പ്രത്യാശയോടെ നാം കാത്തിരിക്കേണ്ടത്. ഇന്ന് നാം കടന്നുപോകുന്ന സാഹചര്യം എന്തുമാകട്ടെ ‘കാര്‌മേഘത്തിനുള്ളിലീ ഞാന്‍ മിന്നും സൂര്യാ ശോഭ കാണും’ എന്ന ഗാനശകലനം പാടി , അതിനെ അതിജീവിക്കാന്‍ ആവശ്യമായ ശക്തി പകര്‍ന്നുനല്‍കുന്ന കൃസ്തുനാഥന്റെ ഉയര്‍പ് പെരുന്നാളില്‍ നമുക്കും പങ്കു ചേരാം...

Read More

ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ മരുന്നെത്തും; മലപ്പുറം ജില്ലയില്‍ സഞ്ജീവനി പദ്ധതിക്ക് തുടക്കമായി

മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കുമ്ബോള്‍ അവശ്യ മരുന്നുകള്‍ ലഭിക്കാന്‍ മലപ്പുറം ജില്ലയില്‍ ഇനി പ്രയാസമുണ്ടാവില്ല. രോഗികള്‍ക്ക് വേണ്ട മരുന്നുകള്‍ വീടുകളിലെത്തിച്ചു നല്‍കുന്ന ‘സഞ്ജീവനി’ പദ്ധതിക്ക് തുടക്കമായി. രോഗികളുടേയും വീട്ടിലുള്ളവരുടേയും പൊതു സമ്ബര്‍ക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ‘സഞ്ജീവനി’ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ അറിയിക്കുന്ന മരുന്നുകള്‍ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കും. ഡ്രഗ് ഇന്‍സ്പെട്കറുടെ കാര്യാലയവും ആരോഗ്യ വിഭാഗവും പൊലീസും ഫയര്‍ ഫോഴ്സും പാലിയേറ്റീവ് വളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന വിപുലമായ സംവിധാനമാണ് പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഒരു ഫാര്‍മസിസ്റ്റ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫീസ് ജീവനക്കാരന്‍, റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നിവരാണ് കണ്‍ട്രോള്‍ റൂമിലുണ്ടാവുക. മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് 6282 10 2727, 0483 2739571 എന്നീ നമ്ബറുകളില്‍ വിളിച്ച്‌ വിവരങ്ങള്‍ നല്‍കുകയോ ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പടി ഫോട്ടോ എടുത്ത് വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. ജില്ലയില്‍ ലഭ്യമായ മരുന്നുകള്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ശേഖരിച്ച്‌ വീടുകളില്‍ എത്തിച്ചുകൊടുക്കും. മരുന്ന് കൈപ്പറ്റുന്നവര്‍ ബില്‍ പ്രകാരമുള്ള തുക വളണ്ടിയര്‍മാരെ ഏല്‍പ്പിക്കണം. ജില്ലയ്ക്കു പുറത്തു നിന്നുള്ള മരുന്നുകള്‍ പൊലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും സഹായത്തോടെയാണ് എത്തിക്കുക. എല്ലാ ദിവസവും രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ‘സഞ്ജീവനി’ കണ്‍ട്രോള്‍ റൂം...

Read More