Author: George Kakkanatt

‘മാജിക് മഷ്റൂം’ മൂലം 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നു: ലെന

മാജിക് മഷ്റൂം കഴിച്ച് തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ലെന. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു താനെന്നും ലെന പറയുന്നു.  വിവാഹം വേർപിരിഞ്ഞ ശേഷം എന്റെ കയ്യിൽ ഒന്നുമില്ല. മുൻ ഭർത്താവിന്റെ ശമ്പളത്തിലാണ്‌ അതുവരെ ജീവിച്ചിരുന്നത്. എനിക്ക് മുന്നിൽ ജീവിതം ആദ്യം മുതൽ തുടങ്ങണമായിരുന്നു. ആ കാലത്താണ് മഷ്റൂം കഴിച്ച് തനിക്ക് സ്വയം തിരിച്ചറിവ് വരുന്നത്. ആരും അങ്ങനെ ചെയ്യരുത്.  അന്ന് ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു. എന്റെ കുടുംബം എന്നെ ചോദ്യം ചെയ്തു. എന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു ഞാൻ. ആഹ്ലാദത്തിലായിരുന്നു ഞാൻ. കാരണം സ്വയം തിരിച്ചറിവ് വന്നു. എന്നാൽ എനിക്ക് വട്ടാണെന്ന് പറഞ്ഞ് സെെക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. മരുന്ന് ഉപേക്ഷിച്ചാൽ വിത്ഡ്രോവൽ സിൻഡ്രം വരും. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും. സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസ്സിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു, ലെന...

Read More

ഇത്തവണത്തെ ഫിഫ ലോകകപ്പ് ഇറാൻ ബഹിഷ്‌ക്കരിച്ചേക്കും

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ഫിഫ ലോകകപ്പ് ഇറാൻ ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണിത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും യുഎസിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ 15ന് ന്യൂസിലൻഡിനെതിരേയാണ് ഇറാന്റെ ആദ്യ ലോകകപ്പ് മത്സരം. ഇറാൻ യുഎസ്, ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ കളിക്കാൻ പ്രയാസമാണെന്നാണ് ഇറാനിയൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് പറയുന്നത്.വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിയൻ ലീഗും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ താത്കാലികമായി...

Read More

മുട്ടിന്മേൽ നിന്ന് ദൈവത്തിന് നന്ദിപറഞ്ഞ് സഞ്ജു സാംസൺ; ഇന്ത്യയെ സെമിയിലേക്ക് നയിച്ചത് സഞ്ജുവിന്റെ മാസ്മരിക പ്രകടനം

ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2026 ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. 196 റൺസ് എന്ന വലിയ ലക്ഷ്യം പൂർത്തീകരിക്കാൻ ഇന്ത്യയെ 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു സാംസണിന്റെ മാസ്മരിക പ്രകടനമാണ് വിജയതീരത്തെത്തിച്ചത്. തുടക്കത്തിൽ ഇന്ത്യയുടെ വിക്കറ്റുകൾ വീണപ്പോൾ സംയമനത്തോടെ ബാറ്റ് ചെയ്ത സഞ്ജു, പിന്നീട് വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ മുന്നോട്ടുനയിച്ചു. 12 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. അവസാന ഓവറിലെ രണ്ടാമത്തെ പന്തിൽ സിക്സറിലൂടെ വിജയം കുറിച്ച സഞ്ജുവിന് വെറും മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കാൻ സാധിച്ചു. വിജയ റൺ നേടിയ ശേഷം ഹെൽമറ്റ് അഴിച്ച് മുട്ടുകുത്തിനിന്ന് ആകാശത്തേക്കു നോക്കി പ്രാർഥിക്കുന്ന സഞ്ജുവിന്റെ ചിത്രം ശ്രദ്ധേയമായി. തന്റെ കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ചു സംസാരിക്കവെ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “കളിച്ചുതുടങ്ങിയ കാലം മുതൽ ഞാൻ സ്വപ്നം കണ്ട ദിവസമാണിത്. ഒരുപാട് പ്രതിസന്ധികളിലൂടെയും സ്വയം സംശയങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. എന്നാൽ, എന്നെ അനുഗ്രഹിച്ച സർവശക്തനായ ദൈവത്തോട് ഞാൻ ഇന്ന് ഏറെ നന്ദി പറയുന്നു.” ഈ വിജയത്തോടെ മാർച്ച് അഞ്ചിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ...

Read More

ശത്രുവിനെ സ്നേഹിക്കാൻ പ്രയാസമോ? ക്രൂശിതരൂപത്തിലേക്ക് നോക്കാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ

ശത്രുവിനെ സ്നേഹിക്കാൻ പ്രയാസപ്പെടുമ്പോൾ ക്രൂശിതരൂപത്തിലേക്ക് നോക്കാൻ വിശ്വാസികളോട് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിൽ നടന്ന പ്രഭാഷണത്തിനിടെയാണ് ലെയോ പാപ്പ ഇപ്രകാരം പറഞ്ഞത്. നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും മനുഷ്യസഹജമായ കഴിവ് കൊണ്ട് മാത്രം സാധിക്കില്ല. ആ നിമിഷങ്ങളിൽ കുരിശിൽ കിടന്നുകൊണ്ട് തന്നെ ഉപദ്രവിച്ചവർക്കായി പ്രാർഥിച്ച യേശുവിനെ മാതൃകയാക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. കുരിശുരൂപം കേവലം ഒരു അലങ്കാരമല്ല, മറിച്ച് അത് ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ അടയാളമാണ്. ശത്രുവിനെ സ്നേഹിക്കാൻ കഴിയാതെ വരുമ്പോൾ കുരിശിലേക്ക് നോക്കുന്നത് നമ്മുടെ ഹൃദയത്തെ മൃദുവാക്കാൻ സഹായിക്കും. ശത്രുക്കൾക്ക് വേണ്ടി പ്രാർഥിക്കുന്നത് അവരെ മാറ്റാനല്ല, മറിച്ച് നമ്മുടെ ഉള്ളിലെ വെറുപ്പിനെ ഇല്ലാതാക്കാനാണെന്ന് പാപ്പ കൂട്ടിചേർത്തു. ലോകമെമ്പാടും വിഭാഗീയതയും വെറുപ്പും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, സമാധാനത്തിനുള്ള ഏക പോംവഴി വിട്ടുവീഴ്ചയില്ലാത്ത സ്നേഹമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ...

Read More

ദക്ഷിണ സുഡാനിലെ അപ്രതീക്ഷിത ആക്രമണത്തിൽ 160 ലധികം പേർ കൊല്ലപ്പെട്ടു

സുഡാന്റെ വടക്കൻ ഭാഗത്തുള്ള ഒരു പ്രദേശത്ത് ഞായറാഴ്ച അജ്ഞാതരായ ഒരു സംഘം നടത്തിയ ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് 169 ഓളം പേർ കൊല്ലപ്പെട്ടതായി ദക്ഷിണ സുഡാനിലെ അധികാരികൾ അറിയിച്ചു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ഗ്രാമം അക്ഷരാർഥത്തിൽ ശ്മശാനമായി മാറിയതായി അറിയിപ്പിൽ പറയുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട 169 പേരിൽ 90 പേർ സിവിലിയന്മാരും 79 പേർ സർക്കാർ സൈനികരുമാണ്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡസൻ കണക്കിന് ആയുധധാരികളായ യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് റുവെങ് അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലെ ഇൻഫർമേഷൻ മന്ത്രി ജെയിംസ് മോണിലുവാക് മിജോക്ക് അറിയിച്ചു. അക്രമകാരികൾ അയൽരാജ്യമായ യൂണിറ്റി സ്റ്റേറ്റിൽ നിന്നുള്ളവരാണെന്നും സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി ഇൻ ഒപിസഷനു  (SPLA-IO) മായി ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് SPLA-IO നിഷേധിച്ചു. അധികാരികൾ അക്രമത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അവർ ആരോപിച്ചു. രാജ്യം വീണ്ടും പൂർണ്ണ തോതിലുള്ള ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അയൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പലരും പ്രാണരക്ഷാർഥം കാടുകളിലേക്ക് ഓടിപ്പോയതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ...

Read More