Author: Editorial Team

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ട്; ശു​ഭ​പ്ര​തീ​ക്ഷ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് നൂ​റു സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ആ​ഞ്ഞ​ടി​ച്ചു. ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന പ്ര​ക​ട​മാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ത​ന്‍റെ ഒ​പ്പ​മു​ണ്ട്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​തീ​ശ​ന് വ​ന​വാ​സ​ത്തി​നു​ള്ള സൗ​ക​ര്യം വ​നം​വ​കു​പ്പ് ഒ​രു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ എ.​കെ.​ശ​ശീ​ന്ദ്ര​നെ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു. ശ​ശീ​ന്ദ്ര​ൻ ഇ​നി ഒ​രി​ക്ക​ലും മ​ന്ത്രി​യാ​കാ​ൻ ക​ഴി​യി​ല്ല. എ​ൽ​ഡി​എ​ഫി​നെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ തോ​ൽ​വി​യാ​ണ്. കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​ഷ​യം പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. വ​സ്തു​നി​ഷ്‌​ഠ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ...

Read More

രഞ്ജിത്തിനൊപ്പം പോയത് നടന്‍റെ ബന്ധുക്കളെ കാണാന്‍; ലൈംഗികാതിക്രമ കേസില്‍ അസി. ഡയറക്ടര്‍ ശാലിനിയുടെ മൊഴി

കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ശാലിനിയെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെതിരായ കേസ് അറിയില്ലെന്നും നടന്‍ ബോബി കുര്യന്‍റെ ബന്ധുക്കളെ കാണാനായാണ് രഞ്ജിത്തിനൊപ്പം താന്‍ കാറില്‍ പോയത് എന്നുമാണ് ശാലിനിയുടെ മൊഴി. സംവിധായകനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് താന്‍ കേസിനെ കുറിച്ച് അറിഞ്ഞത് എന്നും ശാലിനി മൊഴി നല്‍കി. നടന്‍ ബോബി കുര്യനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും. കേസ് എടുത്തതിന് പിന്നാലെ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൊടുപുഴ മുട്ടത്ത് വച്ചാണ് വാഹനം തടഞ്ഞു നിര്‍ത്തി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശാലിനിയും ബോബി കുര്യനും ഒപ്പമുണ്ടായിരുന്നു. ഇവര്‍ രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാണ് പോലീസിന്‍റെ നിഗമനം. അതേസമയം, കര്‍ശന ഉപാധികളോടെയാണ് വെള്ളിയാഴ്ച എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുള്ളതിനാല്‍ സംഭവം നടന്ന ലൊക്കേഷനിലേക്ക് പോകരുത് എന്നീ ഉപാധികള്‍ അംഗീകരിച്ചാണ് രഞ്ജിത്ത് ജയില്‍ മോചിതനായത്. തനിക്കെതിരെ എത്തിയത് വ്യാജ പരാതിയാണ് എന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം. ലൈംഗികാതിക്രമം നടത്തിയിട്ടില്ല. 250 ഓളം അണിയറപ്രവര്‍ത്തകരുള്ള സെറ്റാണിത്. അങ്ങനെയൊരിടത്ത് പീഡനം സാധ്യമല്ല. അഭിനയം മോശമായതിനെത്തുടര്‍ന്ന് നടിയുടെ ചില സീനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇതേത്തുടര്‍ന്നുള്ള വിരോധത്തിലാണ് പരാതി നല്‍കിയത് എന്നായിരുന്നു രഞ്ജിത്തിന്‍റെ...

Read More

പോലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തരേഷ് നടേശന് തിരിച്ചടി

 തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരവിജയികളുടെ പോലീസ് നിയമനത്തിൽ ഇൻസ്പെക്ടറായി നിയമനം ചിത്തരേഷ് നടേശന് തിരിച്ചടി. ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടാണ് തിരിച്ചടിയായത്. അതേസമയം ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ കടന്നുകൂടി. കായികക്ഷമത തോറ്റവരെ ഇൻസ്പെക്ടറായി നേരിട്ട് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്. ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ...

Read More

സു​ര​ക്ഷാ പ്ര​ശ്നം; വി​ജ​യ്‌​യു​ടെ റോ​ഡ്ഷോ മാ​റ്റി​വെ​ച്ചു

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ ക​ട​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ്ഷോ മാ​റ്റി​വെ​ച്ചു. ചെ​ന്നൈ​യി​ൽ നി​ന്ന് ക​ട​ലൂ​ർ വ​രെ 175 കി​ലോ​മീ​റ്റ​ർ റോ​ഡ് മാ​ർ​ഗം യാ​ത്ര ചെ​യ്ത് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളും മു​ൻ​നി​ശ്ച​യി​ച്ച യാ​ത്ര​യി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​മാ​ണ് പി​ന്മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ബൈ​ക്കു​ക​ളി​ൽ താ​ര​ത്തെ പി​ന്തു​ട​രു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ശി​വ​ഗം​ഗ​യി​ൽ ന​ട​ന്ന റോ​ഡ്ഷോ​യ്ക്കി​ടെ അ​ഞ്ചു​പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തി​രി​ക്കാ​നു​മാ​ണ് റോ​ഡ്ഷോ വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ട​ലൂ​രി​ലെ പ​രി​പാ​ടി മാ​റ്റി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി വി​ജ​യ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. 14ന് ​പു​തു​ക്കോ​ട്ട​യി​ൽ റോ​ഡ്ഷോ ന​ട​ത്താ​ൻ വി​ജ​യ്‍​ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി...

Read More

23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ഫ​ലം; കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഝ​ലാ​രി​യ ഗ്രാ​മ​ത്തി​ലെ കു​ഴ​ൽ​ക്കി​ണ​റി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ഭ​ഗീ​ര​ഥ് അ​ക​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ട്ടി​ട​യ​ൻ പ്ര​വീ​ൺ ദേ​വാ​സി​യു​ടെ മ​ക​നാ​ണ് ഭ​ഗീ​ര​ഥ്. കു​ടും​ബം ആ​ടു​ക​ളെ മേ​യി​ക്കു​ന്ന​തി​നി​ടെ കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ മൂ​ടി മാ​റ്റി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ...

Read More