തി​രു​വ​ന​ന്ത​പു​രം : ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞു​ള്ള മാ​ലി​ന്യ നീ​ക്ക​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ കോ​ര്‍​പ​റേ​ഷ​നി​ലെ പ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ സ്ഥ​ലം​മാ​റ്റി. മ​ണ​ക്കാ​ട്, ജ​ഗ​തി ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

ഭ​ര​ണ​സൗ​ക​ര്യാ​ര്‍​ഥം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ മാ​റ്റി നി​യ​മി​ക്കു​ന്നു​വെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്. മാ​ലി​ന്യ നീ​ക്ക​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യേ​ണ്ട​ത് കോ​ർ​പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു.

എന്നാൽ മാ​ലി​ന്യം മു​ഴു​വ​ൻ നീ​ക്കി​യി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി ശി​വ​ൻ​കു​ട്ടി ആ​ര്‍​ഡി​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ത്തു ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ മാ​റ്റി​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.