ദു​ബാ​യി: പ​ശ്ചി​മേ​ഷ്യ​ൻ‌ മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​റാ​ൻ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു. ഡ്രോ​ൺ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ണ്ണ​ടാ​ങ്കി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ ​കെ​ടു​ത്താ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

‌അ​തേ​സ​മ​യം സൗ​ദി അ​റേ​ബ്യ​യ്ക്ക് നേ​രെ ക​ഴി​ഞ്ഞ രാ​ത്രി​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക്ക് നേ​രെ വ​ന്ന 37 ഡ്രോ​ണു​ക​ൾ പ്ര​തി​രോ​ധ സേ​ന ത​ക​ർ​ത്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഇ​റാ​ൻ ഉ​ട​ൻ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ഇ​യും സൗ​ദി അ​റേ​ബ്യ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് യു​എ​ഇ പ്ര​സി​ഡ​ന്‍റും സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ത​മ്മി​ൽ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.